Wednesday, 7 January 2015

അസ്ഥിരമായ ഹൃദയവുമായി ഒരു ഭീമൻ നക്ഷത്രം

ത്രിമാന കൃത്രിമ അനുകരണത്തിലൂടെ ബഹിരാകശ ശാസ്ത്രജ്ഞർ ഒരു പുതിയ ശാസ്ത്ര സമസ്യയ്ക്ക് ഉത്തരം കണ്ടെത്തിയിരിക്കുന്നു. η കാറിനെ ഇരട്ട നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട സമസ്യായാണു ഇപ്പോൾ ചുരുളഴിയുന്നത്. ഭൂമിയിൽ നിന്നും 7500 പ്രകാശവർഷം അകലെയാണു η കാറിനെ സ്ഥിതി ചെയ്യുന്നത്.

 η കാറിനെ ഇരട്ട നക്ഷത്രക്കൂട്ടം, നാസ പുറത്തു വിട്ട ചിത്രം.

പണ്ടു കാലം മുതലേ ബഹിരാകാശ നിരീക്ഷകരെ ആകർഷിച്ചിരുന്ന ഒന്നാണു η കാറിനെ ഇരട്ട നക്ഷത്ര കൂട്ടങ്ങളിൽ ചിലത് അഞ്ജര വർഷങ്ങൾ കൂടുമ്പോൾ കൂടുതൽ പ്രകാശിതമാകുന്നത്. സൂര്യനും ചൊവ്വയും തമ്മിള്ള ദൂരത്തിൽ നക്ഷത്രങ്ങൾ എത്തുമ്പോഴാണു ഈ ചെറു പൊട്ടിത്തെറി നടക്കുന്നത്. ആഗസ്തിൽ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങളടങ്ങിയ വീഡിയോ അമേരിക്കൻ ആസ്റ്റ്ട്രോണമിക്കൽ സൊസൈറ്റിയാണു ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.


സൂര്യന്റെ ഭാരത്തിന്റെ 90 മടങ്ങ് ഭാരമുള്ളതാണു η കാറിനെയിലെ പ്രധാന നക്ഷത്രം. ഈ ഗണത്തിലെ ചെറു നക്ഷത്രം (സൂര്യന്റെ ഭാരത്തിന്റെ 90 മടങ്ങ് ഭാരമുള്ളത്) വലിയ നക്ഷത്രത്തിന്റെ അടുത്തെത്തുമ്പോൾ വലിയ നക്ഷത്രം പുറപ്പെടുവിക്കുന്ന വാതകങ്ങളുടെ പ്രവർത്തന ഫലമായി വിറക്കുന്നു. ഇതിന്റെ ഫലമായി ചെറിയ നക്ഷത്രം വളരെ വേഗത്തിൽ ചലിക്കുന്ന ഒരു നക്ഷത്ര കാറ്റ് (stellar wind) പുറപ്പെടുവിക്കുന്നു.



കടപ്പാട് : നേച്ചർ മാസിക 

Monday, 16 April 2012

റോബോട്ടുകൾ ജയിലിൽ.....


ദക്ഷിണ കൊറിയയിലെ ജയിലിലാണു ഈ അത്ഭുതം സംഭവിച്ചിരിക്കുന്നത്. നമ്മൾ സിനിമകളിൽ കണ്ടു പരിചയപ്പെട്ടിട്ടുള്ള തരത്തിലുള്ള ഒരു മനുഷ്യ രൂപിയായ റോബോട്ടല്ല ഇത്. എന്നൽ ജയിൽ പുള്ളികളുടെ സ്വഭാവ മാറ്റങ്ങൾ മനസിലാക്കി, പ്രശ്നങ്ങൾ എന്തെങ്കിലും കാണുകയാണെങ്കിൽ അധികാരികളെ അറിയിക്കാൻ ഇവക്ക് കഴിവുണ്ട്.







For video link click here

കടപ്പാട്: IEEE Spectrum